Saturday, 21 June 2014

കുവൈത്തില്‍ നഴ്സിങ്‌ ജോലി വാഗ്‌ദാനം ചെയ്തു പണം തട്ടിപ്പ് ,യുവതി അറസ്റ്റില്‍

കൊച്ചി:നഴ്സിങ്‌ സ്ഥാപനം നടത്തി ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുവൈത്തില്‍ നഴ്സിങ്‌ ജോലി വാഗ്‌ദാനം ചെയ്‌തു പണം വാങ്ങി നിരവധി പേരെ കബളിപ്പിച്ച കേസില്‍ കൊട്ടാരക്കര എഴുവ അമ്പലത്തും കാല റെനിഭവനില്‍ സ്‌മിത ജോസിനെയാണ് (33) ആണു പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ്‌ ചെയ്‌തു.
സ്മിത തോമസും ഇവരുടെ ഭര്‍ത്താവും കൂടിയാണ് തട്ടിപ്പ് നടത്തിയത്.സ്മിത തോമസിന്റെ ഭര്‍ത്താവ്‌ കേസില്‍ ഒന്നാം പ്രതിയായ റെനി തോമസ്‌ വിദേശത്താണെന്നും ഇയാളെ പിടികൂടാന്‍ ആയില്ലായെന്നും പൊലീസ്‌ പറയുന്നു.പാലാരിവട്ടം ജനത റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന സ്‌മിതയും ഭര്‍ത്താവും നടത്തിയിരുന്ന ഈഡന്‍ ഗാര്‍ഡന്‍ എന്ന സ്‌ഥാപനം വഴിയാണ്‌ ആളുകളെ റിക്രൂട്ട്‌ ചെയ്‌തിരുന്നത്‌ അംഗീകാരമില്ലതെ പ്രവര്‍ത്തിച്ചിരുന്ന ഈഡന്‍ ഗാര്‍ഡന്‍ മറ്റൊരു സ്‌ഥാപനത്തിന്റെ മറവിലാണ്‌ ആളുകളെ റിക്രൂട്ട്‌ ചെയ്‌തിരുന്നതെന്നു പൊലീസ്‌ പറഞ്ഞു. കുവൈത്തിലെ ആശുപത്രികളില്‍ സ്‌റ്റാഫ്‌ നഴ്സിനെ ആവശ്യമുണ്ടെന്നു പരസ്യം നല്‍കിയാണ്‌ തൊഴില്‍ അന്യോഷകരെ വലയിലാക്കിയിരുന്നത്‌.
വരുന്നവരില്‍ നിന്നു ലക്ഷങ്ങളാണ്‌ വാങ്ങിയിരുന്നത്‌. ആകെ മൂന്ന്‌ പേരെ മാത്രമാണ്‌ ഇവര്‍ വിദേശത്തേക്ക്‌ അയിച്ചിരിക്കുന്നത്‌. പോയ മൂന്നു പേര്‍ക്കും അവിടെ നേഴ്സിങ് ജോലി കിട്ടിയില്ലായെന്നു വീട്ടു ജോലിയാണ് കിട്ടിയതെന്നും ബന്ധുക്കള്‍ പറയുന്നത

തള്ളെ പൊളപ്പന്‍ തന്നെ


എം.പിയുടെ വീട്ടില്‍ ചക്ക മോഷണം: അന്വേഷണത്തിന് പ്രത്യേക സംഘം

ന്യൂഡല്‍ഹി: രാജ്യസഭാ എം.പിയുടെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് രണ്ട് ചക്കകള്‍ കാണാതായ സംഭവം അന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഐക്യ ജനതാദള്‍ യുണൈറ്റഡ് എം.പി മഹേന്ദ്ര പ്രസാദിന്റെ ഡല്‍ഹിയിലെ തുഗ്ലക്ക് റോഡിലെ വസതിയില്‍ നിന്നാണ് ചക്കകള്‍ മോഷണം പോയത്. ഒമ്പത് ചക്കകള്‍ ഉണ്ടായിരുന്ന പ്ലാവില്‍ രണ്ട് ചക്കകള്‍ അപ്രത്യക്ഷമായതാണ് അന്വേഷിക്കുന്നത്. വസതിയുടെ മുന്‍പിലെ ഗാര്‍ഡനില്‍ പരിശോധന നടത്തിയ പോലീസ് കുട്ടികളുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി.

പാചക വാതക വില പ്രതിമാസം 10 രൂപ കൂട്ടാന്‍ നീക്കം -

ട്രെയിന്‍ നിരക്ക് വര്‍ദ്ധനയുടെ ആഘാതം തീരും മുമ്പേ ജനങ്ങളുടെ വയറ്റത്തടിക്കുന്ന മറ്റൊരു നിരക്ക് വര്‍ദ്ധന കൂടി അണിയറയില്‍ ഒരുങ്ങുന്നു. പാചക വാതക വില പടിപടിയായി വര്‍ദ്ധിപ്പിച്ച് സബ്സിഡി ഒഴിവാക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ പുതിയ പദ്ധതി. എണ്ണക്കമ്പനികളുടെ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് ഇതെന്നാണ് സൂചന. 

പ്രതി മാസം 10 രൂപ കൂട്ടാനാണ് മോദി സര്‍ക്കാറിന്റെ പദ്ധതി. നിലവില്‍ 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. സിലിണ്ടറിന് 400 രൂപയാണ് സബ്സിഡി . ഇത് പടിപടിയായി ഇല്ലാതാക്കാനാണ് നീക്കം. സബ്സിഡി ഇല്ലാതാകുന്നതോടെ പാചക വാതകത്തിന് വന്‍ തുക നല്‍കേണ്ടി വരും. 

ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ചര്‍ച്ച നടത്തിയിരുന്നു. പാചക വാതക വില വര്‍ദ്ധനയുമായി ബന്ധപ്പെട്ട പ്രഖ്യാപനം പുതിയ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ധാരണയായതായാണ് സൂചന. കഴിഞ്ഞ കുറേ കാലങ്ങളായി എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്ന തീരുമാനമാണിത്. കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഇതിനുള്ള നീക്കങ്ങള്‍ നടന്നുവെങ്കിലും ജനങ്ങളില്‍നിന്നുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഒടുവില്‍ പിന്‍വലിക്കുകയായിരുന്നു. -