ന്യൂഡല്‍ഹി: രാജ്യസഭാ എം.പിയുടെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് രണ്ട് ചക്കകള്‍ കാണാതായ സംഭവം അന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഐക്യ ജനതാദള്‍ യുണൈറ്റഡ് എം.പി മഹേന്ദ്ര പ്രസാദിന്റെ ഡല്‍ഹിയിലെ തുഗ്ലക്ക് റോഡിലെ വസതിയില്‍ നിന്നാണ് ചക്കകള്‍ മോഷണം പോയത്. ഒമ്പത് ചക്കകള്‍ ഉണ്ടായിരുന്ന പ്ലാവില്‍ രണ്ട് ചക്കകള്‍ അപ്രത്യക്ഷമായതാണ് അന്വേഷിക്കുന്നത്. വസതിയുടെ മുന്‍പിലെ ഗാര്‍ഡനില്‍ പരിശോധന നടത്തിയ പോലീസ് കുട്ടികളുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി.
No comments:
Post a Comment