ട്രെയിന്‍ നിരക്ക് വര്‍ദ്ധനയുടെ ആഘാതം തീരും മുമ്പേ ജനങ്ങളുടെ വയറ്റത്തടിക്കുന്ന മറ്റൊരു നിരക്ക് വര്‍ദ്ധന കൂടി അണിയറയില്‍ ഒരുങ്ങുന്നു. പാചക വാതക വില പടിപടിയായി വര്‍ദ്ധിപ്പിച്ച് സബ്സിഡി ഒഴിവാക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ പുതിയ പദ്ധതി. എണ്ണക്കമ്പനികളുടെ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് ഇതെന്നാണ് സൂചന.
പ്രതി മാസം 10 രൂപ കൂട്ടാനാണ് മോദി സര്‍ക്കാറിന്റെ പദ്ധതി. നിലവില്‍ 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. സിലിണ്ടറിന് 400 രൂപയാണ് സബ്സിഡി . ഇത് പടിപടിയായി ഇല്ലാതാക്കാനാണ് നീക്കം. സബ്സിഡി ഇല്ലാതാകുന്നതോടെ പാചക വാതകത്തിന് വന്‍ തുക നല്‍കേണ്ടി വരും.
ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ചര്‍ച്ച നടത്തിയിരുന്നു. പാചക വാതക വില വര്‍ദ്ധനയുമായി ബന്ധപ്പെട്ട പ്രഖ്യാപനം പുതിയ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ധാരണയായതായാണ് സൂചന. കഴിഞ്ഞ കുറേ കാലങ്ങളായി എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്ന തീരുമാനമാണിത്. കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഇതിനുള്ള നീക്കങ്ങള്‍ നടന്നുവെങ്കിലും ജനങ്ങളില്‍നിന്നുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഒടുവില്‍ പിന്‍വലിക്കുകയായിരുന്നു. -

No comments:
Post a Comment