Saturday, 12 July 2014

അമേരിക്ക സന്ദര്‍ശിക്കാന്‍ മോദിക്ക് ഒബാമയുടെ ക്ഷണ0

ന്യൂഡല്‍ഹി: അമേരിക്ക സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഔദ്യോഗിക ക്ഷണം. സെപ്തംബറില്‍ മോദി അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര- വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ മോദിയുടെ സന്ദര്‍ശനം കൊണ്ട് കഴിയുമെന്നാണ് കരുതുന്നതെന്ന് ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വില്ല്യം ജെ ബണ്‍സ് പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും ബണ്‍സ് കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ഒബാമ മോദിയെ ഫോണില്‍ അഭിനന്ദനം അറിയിക്കുകയും അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അമേരിക്ക മോദിക്ക് വിസ നിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പ വിജയത്തെ തുടര്‍ന്നാണ് അമേരിക്ക മോദിയുടെ വിസ വിലക്ക് മാറ്റിയത്.

No comments:

Post a Comment