Wednesday, 9 July 2014

മോദിയല്ല മെര്‍ക്കലിന് ലോകകപ്പ് ഫൈനലാണ് പ്രധാനം

.ദില്ലി:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ ലോകകപ്പ് ഫൈനല്‍ കാണാന്‍ ബ്രസീലിലേക്ക് പോകും. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ബ്രസീലിലേക്ക് പോകുന്ന മോദി ജര്‍മനിയില്‍ ഏതാനും മണിക്കൂര്‍ ചെലവഴിക്കുന്നുണ്ട്. ഈ സമയം മെര്‍ക്കലുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാന്‍ മോദി ജര്‍മനിയിലെ ഇന്ത്യന്‍ സ്ഥാനപതിയോട് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ജര്‍മനി ലോകകപ്പ് ഫൈനലില്‍ കടന്നതിനാല്‍ കിരീടപ്പോരാട്ടം കാണാന്‍ മെര്‍ക്കല്‍ ബ്രസീലിലേക്ക് പോകുന്നതിനാല്‍ കൂടിക്കാഴ്ച നടക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. പോര്‍ച്ചുഗലിനെതിരായ ജര്‍മനിയുടെ ഉദ്ഘാടന മത്സരം കാണാനും മെര്‍ക്കല്‍ ബ്രസീലിലേക്ക് പോയിരുന്നു.

ഞായറാഴ്ചയാണ് പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി മന്ത്രിതലസംഘവുമായി ബ്രസീലിലേക്ക് പോകുന്നത്. ജൂലൈ 15നാണ് ബ്രിക്സ് ഉച്ചകോടി ആരംഭിക്കുന്നത്. നേരത്തെ ലോകകപ്പ് ഫൈനല്‍ കാണാന്‍ ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസേഫ് മോദിയെ ക്ഷണിച്ചിരുന്നു. 

No comments:

Post a Comment