ദില്ലി: നിരക്കു കുറച്ചുള്ള വിമാനക്കമ്പനികളുടെ കിടമത്സരം മുറുകുന്നു. സ്പൈസ് ജെറ്റ് 2015 ജനുവരി ആറു മുതല്‍ ഒക്ടോബര്‍ 24 വരെയുള്ള യാത്രയ്ക്ക് അടിസ്ഥാന നിരക്ക് 999 രൂപയായി നിശ്ചയിച്ചു. നികുതി ഒഴികെയുള്ള ഈ നിരക്ക് ആഭ്യന്തര റൂട്ടിലാകും ബാധകമാവുക. നാളെ വരെ ബുക്കിങിനു സമയമുണ്ട്. 10 ലക്ഷം ടിക്കറ്റുകളാണു കമ്പനി ഓഫറില്‍ നിരത്തുന്നത്.
999 രൂപയുടെ പുതിയ ഓഫറില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളായ ദില്ലി, ബംഗളുരു, ചെന്നൈ, കോല്‍ക്കത്ത, മുംബൈ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രെയിന്‍ ടിക്കറ്റിനേക്കാള്‍ ചെലവു കുറയുമെന്നതാണു സ്പൈസ് ജെറ്റിന്റെ പുതിയ ഓഫറിന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രവര്‍ത്തന മൂലധനം സ്വരൂപിക്കുന്നതിനുവേണ്ടിയാണ് അടിസ്ഥാന നിരക്കില്‍ വന്‍ ഓഫറുമായി സ്പൈസ് ജെറ്റ് രംഗത്തെത്തിയിരിക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്പൈസ് ജെറ്റിന് 1003.2 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു. തൊട്ടു മുന്‍ വര്‍ഷത്തേതിന്റെ അഞ്ചു മടങ്ങോളം വരും ഇത്. കഴിഞ്ഞ മാസവും സ്പൈസ് ജെറ്റ് ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. വിന്റര്‍ പീക് സീസണിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റ് ഒന്നിന് 1999 രൂപയായിരുന്നു അന്നു നിരക്ക്.

No comments:
Post a Comment