Saturday, 12 July 2014

ക്യൂ തെറ്റിച്ചതിന് ഒബാമ പ്രായശ്ചിത്തം ചെയ്തു

ടെക്‌സാസ്: ഭക്ഷണം പാര്‍സല്‍ വാങ്ങാന്‍ ഹോട്ടലിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ക്യൂ തെറ്റിച്ചു. ലോകത്തിലെ ഏറ്റവും തിരക്കു പിടിച്ച മനുഷ്യനായ് കരുതുന്ന പ്രസിഡന്റിന് ക്യൂ തെറ്റിക്കാന്‍ അനുവാദമുണ്ടെങ്കിലും അദ്ദേഹം അതിനു പ്രായശ്ചിത്തം ചെയ്തു. മുന്നില്‍ നില്‍ക്കുകയായിരുന്ന രണ്ട് പേരുടെ ഭക്ഷണത്തിനു കാശ് കൊടുത്താണ് ഒബാമ മുന്നില്‍ കയറിയത്. ടെക്‌സാസിലെ ഓസ്റ്റിനില്‍ ബാര്‍ബിക്യു റസ്‌റ്റോറന്റിലാണ് സംഭവം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ധനശേഖരാണര്‍ഥം നടക്കുന്ന പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനാണ് ഒബാമ ഓസ്റ്റിനിലെത്തിയത്. ഹോട്ടലിന് മുന്നില്‍ വാഹനം നിര്‍ത്തിയ പ്രസിഡന്റ് നേരെ ക്യൂവിന് മുന്‍നിരയിലേക്ക് വന്നു. സാധാരണ ആര്‍ക്കും വരി തെറ്റിക്കാന്‍ അനുവാദം നല്‍കാത്ത ഹോട്ടലുടമ ഫ്രാങ്ക്‌ലിന്‍ പ്രസിഡന്റിന് ഇളവ് നല്‍കി. പക്ഷേ, വരി തെറ്റിച്ച് മുന്നില്‍ കയറേണ്ടി വന്നതിന് പ്രസിഡന്റ് ക്ഷമ ചോദിച്ചു. മുന്നില്‍ നില്‍ക്കുകയായിരുന്ന രണ്ട് പേരുടെ ഭക്ഷണത്തിന് അദ്ദേഹം കാശ് കൊടുക്കുകയും ചെയ്തു. മോശമാണ് താന്‍ ചെയ്യുന്നതെന്നും പക്ഷേ ചെയ്യാതിരിക്കാന്‍ നിര്‍വാഹമില്ലെന്നും ക്ഷമാപണത്തോടെ ഒബാമ ക്യൂവില്‍ നിന്നവരോടും റസ്റ്റോറന്റിലെ ജീവനക്കാരോടും പറഞ്ഞു. മൊത്തം 300 ഡോളറിന് ഭക്ഷണം വാങ്ങിയ പ്രസിഡന്റിനൊപ്പം ഹോട്ടലുടമയും മകളും ഫോട്ടോ എടുക്കുകയും ചെയ്തു.

No comments:

Post a Comment