കൊല്‍ക്കത്ത: പൈലറ്റുമാരുടെ സമയോചിത ഇടപെടല്‍ മൂലം ബംഗാളില്‍ തലനാരിഴക്ക് വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി. ബംഗാളിലെ ബംഗാളിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തില്‍ നിന്നും പറന്നുപൊങ്ങിയ വിമാനവും വിമാനത്താവളത്തിലേക്ക് ഇറങ്ങിയ വിമാനവും തമ്മിലാണ് കൂട്ടിയിടിക്കാന്‍ പോയത്. ഇന്‍ഡിഗോയുടെ ഡല്‍ഹിയിലേക്കു പോകുന്ന വിമാനം പറന്നു പൊങ്ങിയപ്പോള്‍ എയര്‍ഇന്ത്യയുടെ വിമാനം വിമാനത്താവളത്തിലേക്ക് ഇറങ്ങുകയായിരുന്നു. എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ 130 യാത്രക്കാരും ഇന്‍ഡിഗോ വിമാനത്തില്‍ 120 യാത്രക്കാരും ആണ് ഉണ്ടായിരുന്നത്. എയര്‍ഇന്ത്യ വിമാനം ഇറങ്ങാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍(എടിസി) സിഗ്‌നല്‍ കൊടുത്തതാണ് വിനയായത്. എന്നാല്‍ ഇരു പൈലറ്റുമാരും സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ ദുരന്തം ഒഴിവാക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment