റിയോ ഡി ജനീറോ: ലോകകപ്പ് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിനുള്ള പത്തംഗ ചുരുക്കപ്പട്ടിക ഫിഫ പ്രസിദ്ധീകരിച്ചു. ഫൈനലിസ്റ്റുകളായ ജര്‍മ്മനിയില്‍ നിന്ന് നാലും അര്‍ജന്റീന ടീമില്‍ നിന്ന് മൂന്നും കളിക്കാരാണ്് ലോകകപ്പിലെ മികച്ച താരത്തെ കണ്ടെത്തുന്നതിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, ജര്‍മ്മനിയുടെ തോമസ് മുള്ളര്‍, കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗസ് ബ്രസീല്‍ താരം നെയ്മര്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്ന പ്രമുഖര്‍. അര്‍ജന്റൈന്‍ ടീമില്‍ നിന്നും ഏഞ്ജല്‍ ഡി മരിയ, ജാവിയര്‍ മസ്‌ചെരാനോ എന്നിവരാണ് മെസ്സിയെ കൂടാതെ സുവര്‍ണ്ണ പന്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നിലുള്ളത്. ജര്‍മ്മന്‍ താരങ്ങളായ ഫിലിപ് ലാം, മാറ്റ്‌സ് ഹമ്മല്‍സ്, ടോണി ക്രൂപ്‌സ്, ഹോളണ്ടിന്റെ ആര്യന്‍ റോബന്‍ എന്നിവരും പട്ടികയിലുണ്ട്. മികച്ച ഗോള്‍ കീപ്പര്‍ക്ക് ലഭിക്കുന്ന ഗോള്‍ഡന്‍ ഗ്ലൗ പോരാട്ടത്തിന് വേണ്ടിയുള്ള അന്തിമ പട്ടികയും ഫിഫ പ്രസിദ്ധീകരിച്ചു. കോസ്റ്റാറിക്കയുടെ കെയ്‌ലര്‍ നവാസ്, അര്‍ജന്റൈന്‍ ഗോളി സെര്‍ജിയോ റാമോസ് ജര്‍മ്മനിയുടെ മാന്വല്‍ ന്യൂയര്‍ എന്നിവരാണ് അവസാന പോരാട്ടത്തിനുള്ളത്. ടൂര്‍ണമെന്റിലെ മികച്ച യുവതാരത്തിനുള്ള പട്ടികയില്‍ മൂന്ന് പേരാണ് ഇടം നേടിയിരിക്കുന്നത്. ഹോളണ്ടിന്റെ മെംഫിസ് ഡീപേ, ഫ്രാന്‍സ് താരങ്ങളായ പോള്‍ പോഗ്ബ, റാഫേല്‍ വരേന്‍ എന്നിവര്‍. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടിന് ശേഷം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.
No comments:
Post a Comment