Saturday, 12 July 2014

പ്രതികാര നടപടി; പതിനാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ പഞ്ചായത്തിന്റെ ഉത്തരവ്

ബൊക്കാരോ: സഹോദരന്‍ അയല്‍ക്കാരിയെ അപമാനിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പ്രതികാര നടപടിയായി പതിനാല് വയസ്സുള്ള സഹോദരിയെ ബലാത്സംഗം ചെയ്യാന്‍ പഞ്ചായത്തിന്റെ ഉത്തരവ്. പശ്ചിമബംഗാളിലെ ബൊക്കാരോയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്.
ദളിത് കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയെയാണ് പ്രതികാര നടപടിയുടെ ഭാഗമായി ബലാത്സംഗം ചെയ്യാന്‍ ഉത്തരവിട്ടത്. സഹോദരന്‍ അയല്‍പ്പക്കത്തുള്ള സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ പരാതിപ്പെട്ടപ്പോള്‍ പ്രതികാരമെന്ന നിലയില്‍ കുടുംബത്തിലെ പതിനാല് വയസ്സുള്ള മകളെ ബലാത്സംഗം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു.
സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കടുത്ത ശിക്ഷ പ്രതികള്‍ക്ക് നല്‍കുമെന്നും ബൊക്കാരോ പൊലീസ് പറഞ്ഞു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.

No comments:

Post a Comment