.
കേരളം കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹി ആരെന്ന് പുതിയ തലമുറയില്‍പ്പെട്ട ആരോടെങ്കിലും ചോദിച്ചാല്‍ അവര്‍ക്ക് പറയാനുള്ളത് ബോബി ചെമ്മണ്ണൂര്‍ എന്നായിരിക്കും. കേരളത്തിന്റെ അങ്ങോളം ഇങ്ങോളം 842 കിലോമീറ്റര്‍ മനുഷ്യസ്‌നേഹത്തിന്റെ മന്ത്രം ഓതി ഓടിത്തളര്‍ന്ന ബോബിയെ സ്തുതിക്കാന്‍ മാധ്യമങ്ങള്‍ക്ക് വാക്കുകളേ തികയുന്നില്ല. ഓടിത്തളര്‍ന്നു ബോബി എവിടെയെങ്കിലും ഒന്നു നിന്നപ്പോള്‍ അവിടെയൊക്കെ പാവങ്ങള്‍ക്ക് വിതരണം ചെയ്തത് ലക്ഷങ്ങള്‍ ആണ്. അതൊക്കെ ഒപ്പിയെടുക്കാന്‍ കേരളത്തിലെ എല്ലാ ചാനലുകളും പത്രങ്ങളും ഒപ്പം നിരന്നു. എന്നാല്‍ ഈ വാരിക്കോരി കൊടുത്തതും ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും സ്തുതിയെഴുതാന്‍ നല്‍കിയതും ഒക്കെ പാവപ്പെട്ടവന്റെ കഴുത്തിന് പിടിച്ച് ഞെക്കിപ്പിഴിഞ്ഞ് ഉണ്ടാക്കിയതാണ് എന്നു മാത്രം ആരും കണ്ടില്ല. കോടികളുടെ പരസ്യം വലിച്ചെറിയുമ്പോള്‍ അത് കാണാന്‍ ആര്‍ക്ക് സാധിക്കും?
രമേശ് ചെന്നിത്തല എന്ന ആഭ്യന്തരമന്ത്രി അത്യാവശ്യം കണ്ണടയ്ക്കുകയും മുതലാളിമാരുടെ സ്വാധീനത്തില്‍ വീഴാത്ത പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് അവശേഷിപ്പിക്കുകയും ചെയ്തതു കൊണ്ട് ഒരു പാവപ്പെട്ടവന്റെ കണ്ണീരിന്റെ പേരില്‍ കോഴിക്കോട് പോലീസ് ഒരു കേസ് എടുത്തു. ആ കേസ് അധികാരത്തിന്റെ സ്വാധീന വലയത്തില്‍പ്പെട്ട് ഇല്ലാതായി തീരേണ്ടതാണ് സാധാരണ ഗതിക്ക്. കാരണം വഴിയെ പോകുന്നവര്‍ തുമ്മിയാല്‍ വാര്‍ത്തയാക്കുന്ന പത്രങ്ങളും ചാനലുകളും ബോബി മുതലാളിയുടെ വാര്‍ത്ത കൊടുക്കില്ലല്ലോ. എന്നാല്‍ ഈ സംഭവം മറുനാടന്‍ മലയാളിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ചിത്രം മാറി മറിഞ്ഞു. ബോബി ചെമ്മണ്ണൂര്‍ എന്ന കഴുത്തറുപ്പന്‍ പലിശക്കാരന്റെ മനുഷ്യ സ്‌നേഹത്തിന്റെ യഥാര്‍ത്ഥ മുഖം അങ്ങനെ പുറം ലോകം അറിയുകയാണ്.
ബോബി ചെമ്മണ്ണൂര്‍ എന്ന മനുഷ്യസ്‌നേഹി കിടപ്പാടം വരെ വില്പ്പിച്ച് തെരുവില്‍ ഇറക്കിയ ഒരു പാവപ്പെട്ട ഓട്ടോറിക്ഷക്കാരനാണ് ജ്യോതീന്ദ്രന്‍ എന്ന പരാതിക്കാരന്‍. ജ്യോതീന്ദ്രനെക്കുറിച്ച് മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തതോടെ ബോബി ചെമ്മണ്ണൂര്‍ തന്നെ നേരിട്ടിറങ്ങി വിശദീകരണം നല്‍കിയിരുന്നു. ആ ജ്യോതീന്ദ്രനെ കണ്ടെത്തി യഥാര്‍ത്ഥത്തില്‍ നടന്ന കഥകള്‍ ഞങ്ങള്‍ തിരക്കിയപ്പോള്‍ വെളിപ്പെടുന്നത് ഞെട്ടിക്കുന്ന ചൂഷണത്തിന്റെയും ഗുണ്ടായിസത്തിന്റെയും കഥകളാണ്. കോടീശ്വരനായ ബോബി ചെമ്മണ്ണൂര്‍ ജ്യോതീന്ദ്രന്റൈ ഭൂമി എഴുതിയ വാങ്ങിയത് സ്വന്തം പേരിലാണ്. ഒരു ജ്യോതീന്ദ്രന് ഇങ്ങനെ കാര്യങ്ങള്‍ പറയാനുണ്ടെങ്കില്‍ ഇതുവരെ ഒന്നും മിണ്ടാത്ത എത്ര ജ്യോതീന്ദ്രന്മാര്‍ ഉണ്ടാകും. എന്തായാലും ജ്യോതീന്ദ്രനിലേക്ക് ഞങ്ങള്‍ നേരിട്ട് പോകുകയാണ്....
പതിനേഴ് വര്‍ഷം മുമ്പാണ് ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പില്‍ നിന്നും പലിശക്ക് 50,000 രൂപ വാങ്ങിയത്. അന്ന് പണം നല്‍കിയതിന് ഈടായി 12.85 സെന്റ് സ്ഥലം അവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കിയിരുന്നു. മുതലും പലിശയും പിന്നീട് ഘട്ടം ഘട്ടമായി പത്തു വര്‍ഷം വരെ മൂന്നര ലക്ഷത്തിലധികം തുക മടക്കിയടച്ചതുമാണ്. സാമ്പത്തികമായി ബുദ്ധിമുട്ടായതിനാല്‍ പെട്ടെന്ന് ഈ തൂക തിരിച്ചടയ്ക്കാന്‍ സാധിച്ചിരുന്നില്ല, അതുകൊണ്ടാണ് ഇത് നീണ്ടു പോയത്. എന്നിട്ടും അവര്‍ സ്ഥലം തിരിച്ചു രജിസ്റ്റര്‍ ചെയ്തു തന്നിരുന്നില്ല. പിന്നീട് മകളുടെ വിവാഹത്തിന് സ്വര്‍ണ്ണം കടമായി നല്‍കാമെന്ന് പറഞ്ഞു. ഈ ഉറപ്പ് നല്‍കിയ ചെമ്മണ്ണൂരിന്റെ എം.ഡി മകളുടെ വിവാഹത്തിന് നാലു ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ സ്വര്‍ണ്ണം നല്‍കണമെങ്കില്‍ ഇപ്പോള്‍ താമസിക്കുന്ന വീടും സ്ഥലവും അവര്‍ക്ക് എഴുതി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ എല്ലാ അര്‍ത്ഥത്തിലും ഞങ്ങള്‍ തകര്‍ന്നു.
24 വര്‍ഷമായി ഞാന്‍ പല വാഹനങ്ങളിലായി ഡ്രൈവര്‍ പണി എടുത്ത് വരികയാണ്. ബസും ലോറിയും ഓട്ടോയും മാറി മാറി ഓടിച്ചു. ഞാനും ഭാര്യയും രണ്ടു മക്കളുമുള്ള എന്റെ കുടുംബം ഇപ്പോള്‍ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്ന 14 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഓട് വീട്ടിലാണ് താമസിക്കുന്നത്. രണ്ടു വര്‍ഷമായി ചേളന്നൂരില്‍ ഓട്ടോ ഓടിച്ചാണ് ഉപജീവനം. രാവും പകലും വ്യത്യാസമില്ലാതെ ഓട്ടോ ഓടിച്ചു കിട്ടുന്നതില്‍ നിന്നുള്ള പണം മാത്രമാണ് ഞങ്ങളുടെ ഏക വരുമാനം. 1997 ല്‍ ഞാന്‍ ചെമ്മണ്ണൂരില്‍ നിന്നും 50,000 രൂപ കടം വാങ്ങുമ്പോള്‍ അന്ന് ലോറി ഡ്രൈവറായിരുന്നു. ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എന്റെ ചിലവിനും മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടിയായിരുന്നു അത്രയും പണം വാങ്ങിയത്.
50,000 രൂപ പലിശയ്ക്ക് എടുത്ത ആള്‍ മൂന്ന് ലക്ഷം അടച്ചിട്ടും 12.5 സെന്റ് അടിച്ചു മാറ്റി; ബോബിക്കും മൂന്ന് ജീവനക്കാര്‍ക്കുമെതിരെ കേസ്; നിരവധി ആധാരങ്ങള്‍ പിടിച്ചെടുത്തു: ഓപ്പറേഷന്‍ കുബേരയില്‍ കുടുങ്ങി ബോബി ചെമ്മണ്ണൂര്‍
തനിക്കെതിരായ കള്ളപ്പരാതിയുടെ പിന്നില്‍ കളവ് നടത്തിയ മുന്‍ ജീവനക്കാരന്‍; കുബേര റെയ്ഡില്‍ കുടുങ്ങിയതിനെ കുറിച്ച് ബോബി ചെമ്മണ്ണൂരിന്റെ വിശദീകരണം
മുതലും പലിശയും ഈടാക്കി കഴിഞ്ഞപ്പോള്‍ 78,000 വീണ്ടും ചോദിച്ചു; നിരസിച്ചപ്പോള്‍ ഈട് കൊടുത്ത സ്ഥലം എഴുതിയെടുത്തു: ബോബി ചെമ്മണ്ണൂരിനെ പ്രതിയാക്കിയ എഫ്‌ഐആറില്‍ പറയുന്നത് ഇങ്ങനെ
ബോബി ചെമ്മണ്ണൂരിനെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ സമ്മര്‍ദ്ദം; മുന്‍ ജീവനക്കാരനെ പഴിച്ച് തലയൂരാന്‍ നീക്കം: പണം വാങ്ങിയ ചാനലുകളും പത്രങ്ങളും നന്ദി കാട്ടി
തനിക്കെതിരായ കള്ളപ്പരാതിയുടെ പിന്നില്‍ കളവ് നടത്തിയ മുന്‍ ജീവനക്കാരന്‍; കുബേര റെയ്ഡില്‍ കുടുങ്ങിയതിനെ കുറിച്ച് ബോബി ചെമ്മണ്ണൂരിന്റെ വിശദീകരണം
മുതലും പലിശയും ഈടാക്കി കഴിഞ്ഞപ്പോള്‍ 78,000 വീണ്ടും ചോദിച്ചു; നിരസിച്ചപ്പോള്‍ ഈട് കൊടുത്ത സ്ഥലം എഴുതിയെടുത്തു: ബോബി ചെമ്മണ്ണൂരിനെ പ്രതിയാക്കിയ എഫ്‌ഐആറില്‍ പറയുന്നത് ഇങ്ങനെ
ബോബി ചെമ്മണ്ണൂരിനെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ സമ്മര്‍ദ്ദം; മുന്‍ ജീവനക്കാരനെ പഴിച്ച് തലയൂരാന്‍ നീക്കം: പണം വാങ്ങിയ ചാനലുകളും പത്രങ്ങളും നന്ദി കാട്ടി
നാട്ടില്‍ തന്നെയുള്ള ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് 1997ല്‍ ഞാന്‍ ചെമ്മണ്ണൂരില്‍ നിന്നും പണം പലിശക്ക് കടം വാങ്ങുന്നത്. എന്നെ പരിചയപ്പെടുത്തിയ ആ സുഹൃത്ത് പല ബിസിനസ് ആവശ്യങ്ങള്‍ക്കും ചെമ്മണ്ണൂരില്‍ നിന്ന് പണം ഇടയ്ക്ക് പലിശക്കെടുക്കാറുണ്ട്. അന്ന് പണം വാങ്ങുമ്പോള്‍ ചെമ്മണ്ണൂര്‍ അധികൃതര്‍ പറഞ്ഞിരുന്നത് സ്വത്ത് ബോബിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണം പിന്നീട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ബോബി അധികാരപ്പെടുത്തുന്ന വിദഗ്ദര്‍ മുഖേന തിരിച്ചു നല്‍കുമെന്നായിരുന്നു വാഗ്ദാനം. അങ്ങിനെയാണ് 12.85 സെന്റ് സ്ഥലം പണയപ്പെടുത്തി ബോബിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കൊടുക്കുന്നത്.
പിന്നീട് ഇവര്‍ ഇതിന്റെ പേരില്‍ എന്നെ നിരന്തരമായി ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. ആ സമയത്ത് ബസ്സിലാണ് ജോലി. പാളയം ചെമ്മണ്ണൂര്‍ എം.ഡി ശ്രീകുമാറും, ജോണ്‍ തൃശ്ശൂരും ചേര്‍ന്ന് പലതവണ പലിശയുടെ പേരും പറഞ്ഞ് ഞാന്‍ ജോലി ചെയ്തിരുന്ന ബസ് തടയുകയും പിടിച്ചിറക്കുകയും ചെയ്തിരുന്നു. വണ്ടി പോവാന്‍ പറ്റില്ലെന്നു പറഞ്ഞ് തീരെ മനുഷ്യത്ത്വമില്ലാതെയാണ് അവര്‍ പണം പിരിക്കാന്‍ വന്നിരുന്നത്. 1997 മുതല്‍ പത്തു വര്‍ഷം വരെ 50,000 രൂപ മുതലും മൂന്നു ലക്ഷം രൂപ പലിശയുമടക്കം ഞാന്‍ മൂന്നര ലക്ഷം രൂപ അടയ്ച്ചു തീര്‍ത്തു.
ആറ് വര്‍ഷം മുമ്പ് ഈ ഇടപാടുകളെല്ലാം തീര്‍ത്ത ശേഷം ഈടായി നല്‍കിയ ഭൂമിയുടെ ആധാരം എനിക്ക് തിരിച്ചു തന്നു. പക്ഷെ അപ്പോഴും രജിസ്‌ട്രേഷന്‍ ബോബിയുടെ പേരിലായിരുന്നു. ബോബി മെസിസ്സിനി അപ്പാര്‍ട്ട്‌മെന്റ്, എരഞ്ഞിപ്പാലം, കോഴിക്കോട് എന്നായിരുന്നു ഭൂമി രജിസ്റ്റര്‍ ചെയ്തത്. മുതലും പലിശയും അടയ്ച്ച ശേഷം പല തവണ ഭൂമി രജിസ്റ്റര്‍ ചെയ്തുതരാന്‍ ഞാന്‍ എം.ഡി ശ്രീകുമാറിനെ ബന്ധപ്പെട്ടിരുന്നു. പക്ഷെ, ബോബി വിദേശത്താണെന്നും മറ്റും കാരണങ്ങള്‍ പറഞ്ഞ് ശ്രീകുമാര്‍ എന്നെ ഒഴിവാക്കുകയായിരുന്നു. ഭൂമി തിരിച്ചു രജിസ്റ്റര്‍ ചെയ്തു തരാന്‍ തടസ്സം നിന്നത് പ്രധാനമായും ശ്രീകുമാറായിരുന്നു. പല ഒഴിവുകഴിവുകളും പറഞ്ഞ് അവര്‍ എന്റെ മകളുടെ വിവാഹം വരെ നീട്ടിക്കൊണ്ടുപോയി.
കഴിഞ്ഞ മെയ് പതിനൊന്നിനായിരുന്നു മകളുടെ വിവാഹം. വിവാഹത്തിന് ഒരു മാസം മുമ്പ് ഞാന്‍ പാളയത്തെ ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ ഞാന്‍ പോയിരുന്നു. സ്ഥലം രജിസ്റ്റര്‍ ചെയ്തു തരണമെന്നും മകളുടെ വിവാഹാവശ്യത്തിന് പണ്ടം ആവശ്യമുണ്ടെന്നും അവരെ അറിയിച്ചു. അപ്പോള്‍ എം.ഡി ശ്രീകുമാര്‍ പറഞ്ഞു നിങ്ങളുടെ പേരിലുള്ള സ്ഥലം ഞങ്ങളുടെ കൈവശമുണ്ട് അത് സെക്ക്യൂരിറ്റിയായി വേണമെങ്കില്‍ സ്വര്‍ണ്ണം തരാമെന്ന്. ഇതനുസരിച്ച് അവരുടെ എക്‌സിക്യൂട്ടീവ്‌സും മറ്റു ജീവനക്കാരുമൊക്കെ മകളുടെ വിവാഹത്തിന് പത്തു ദിവസം ബാക്കിയുണ്ടായിരിക്കെ വീട്ടില്‍ വന്ന് കത്തൊക്കെ വാങ്ങിപ്പോയി സ്വര്‍ണ്ണത്തിനുള്ള ഉറപ്പെല്ലാം നല്‍കി.
മകളുടെ വിവാഹത്തിനുള്ള സ്വര്‍ണ്ണം സഹായം കടമായി കിട്ടിയല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞാനും കുടുംബവും. കണ്ണങ്കര റിട്ടേഡ് ട്രാഫിക്ക് എ.എസ്.ഐ ചന്ദ്രശേഖരകുറുപ്പിനോടപ്പമായിരുന്നു അന്ന് ചെമ്മണ്ണൂരില്‍ നിന്നും ശ്രീകുമാറും ജീവനക്കാരും എത്തിയത്. ശേഷം എന്റെ കയ്യിലുണ്ടായിരുന്ന ഭൂമിയുടെ ആധാരം എ.എസ്.ഐ മുഖേന അവര്‍ വാങ്ങിച്ചു. അന്നു തന്നെ 25 പവന്‍ സ്വര്‍ണ്ണത്തിനുള്ള എസ്റ്റിമേറ്റും കല്യാണകത്തും വാങ്ങിച്ചു. ആധാരം വാങ്ങുമ്പോള്‍ ഇവര്‍ പറഞ്ഞിരുന്നത് പഴയ ഇടപാടില്‍ 14,000 രൂപ ബാക്കിയുണ്ടെന്നും 1997 മുതലുള്ള പലിശയും കൂടുമ്പോള്‍ 78,000 രൂപ ഇനിയും അടയ്‌ക്കേണ്ടി വരുമെന്നായിരുന്നു. എന്നാല്‍ മാത്രമെ ഭൂമി തിരിച്ചു രജിസ്റ്റര്‍ ചെയ്ത് തരികയുള്ളൂ.
ഇപ്പോള്‍ നല്‍കുന്ന 25 പവന് പലിശ വേണ്ട. 15 ശതമാനം പണിക്കൂലി സ്വര്‍ണ്ണത്തിനു വേണ്ടി വരും. 11 ന് വിവാഹം കഴിഞ്ഞ് 12 നു തന്നെ തിരിച്ചു നല്‍കുകയാണെങ്കില്‍ പണിക്കൂലി നാലര ശതമാനം നല്‍കിയാല്‍ മതി. മുന്‍പത്തെ ബാക്കി 78,000 രൂപയും ഈ പണ്ടത്തിന്റെ കൂടെ തിരിച്ചടക്കണം അതിന് മൂന്നു മാസത്തെ സമയവും തരാം എന്നാണ് അവര്‍ പറഞ്ഞിരുന്നത്. അപ്പോള്‍ തിരിച്ചു രജിസ്റ്റര്‍ ചെയ്തു തരാമെന്നുമാണ് പറഞ്ഞിരുന്നത്. ഈ ഡിമാന്റ് ഞാന്‍ അംഗികരിച്ചതുമാണ് എന്റെ സ്വത്ത് പണയം വെച്ചാണല്ലോ സ്വര്‍ണ്ണം എടുത്തിരുന്നത്.
ഇങ്ങനെയെല്ലാം പറഞ്ഞുറപ്പിച്ചെങ്കിലും വിവാഹത്തിന് വെറും നാലു ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് ഇപ്പോള്‍ താമസിക്കുന്ന വീടും സ്ഥലവും അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കൊടുത്തില്ലെങ്കില്‍ സ്വര്‍ണ്ണം തരാന്‍ പറ്റില്ലെന്ന് പറഞ്ഞ് എം.ഡി ശ്രീകുമാര്‍, ദീപക് തുടങ്ങി നാലഞ്ചു പേര്‍ വീട്ടില്‍ വന്നു പറയുന്നത്. ഈ സംഭവം എനിക്കും കുടുംബത്തിനും താങ്ങാന്‍ കഴിഞ്ഞില്ല. ഭാര്യ ആത്മഹത്യക്കു ശ്രമിച്ചു. പിന്നീട് നാട്ടുകാരെല്ലാം ചേര്‍ന്ന് പിരിവെടുത്ത് ഇരുപത് പവന്‍ തികച്ച് മകളുടെ വിവാഹം നടത്തുകയാണുണ്ടായത്. ഇതിനു ശേഷം തന്നെ ശ്രീകുമാറിനെതിരെ പരാതി കൊടുക്കുവാന്‍ നാട്ടുകരും ചേര്‍ന്ന് പല വക്കീലന്‍മാരെയും സമീപിച്ചിരുന്നു. കോഴിക്കോട്ടെ പല കോടതികളിലായി നിരവധി കേസുകളില്‍ ശ്രീകുമാര്‍ ദിവസവും കോടതി കയറി ഇറങ്ങുകയായിരുന്നെന്ന് അപ്പോഴാണ് മനസ്സിലായത്. ഇതെല്ലാം തന്നെ സ്വത്ത് വാങ്ങിയതും ഗോള്‍ഡ് വാങ്ങിയതുമായ കേസുകളാണ്. ഈ കേസിനുള്ള ചിലവും വക്കീലിനെയും ബോബി തന്നെ ഏര്‍പ്പാട് ചെയ്തു കൊടുത്തതാണ്.
ബോബിയുടെ നമ്പറും അഡ്രസുമൊക്കെ പലപ്രവശ്യം ഞാന്‍ ഇവരോട് ചോദിച്ചെങ്കിലും ആരും തരാന്‍ തയ്യാറായില്ല. ബോബി ഇവിടെയില്ല വിദേശത്താണെന്നായിരുന്നു മറുപടി. ബോബി പറയുന്നത് പോലെ പാളയം ചെമ്മണ്ണൂര്‍ ജ്വല്ലറിയിലെ മുന്‍ ജീവനക്കാരന്‍ ലിനീഷ് ആണ് പരാതി നല്‍കിയെന്നത് ശരിയല്ല. തികച്ചും തെറ്റാണ്. എന്തിനാണ് ലിനീഷിന്റെയോ മറ്റൊരാളുടെയോ സഹായം ഇക്കാര്യത്തില്‍. നമുക്ക് നമ്മുടെ മുതലും പണവുമാണ് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് പരാതി കൊടുത്തത്. ഇതിന് എന്തിനാണ് മറ്റൊരാളുടെ സഹായം.
അങ്ങിനെയെങ്കില്‍ ചെമ്മണ്ണൂരിനെതിരെ ഇനിയും നിരവധി പേര്‍ക്ക് ഇതേ പരാതികളുണ്ട്. ഇതെല്ലാം ലിനീഷ് പറഞ്ഞതു കൊണ്ടാണോ..? എന്നെ പോലെ മുതല്‍ നഷ്ടപ്പെട്ട നിരവധിപേര്‍ ഇനിയും ഉണ്ട്. കിനാലൂര്‍, പാലത്ത്, അത്തോളി ഇവിടങ്ങളിലെയെല്ലാം നിരവധി പേര്‍ക്ക് സ്വത്ത് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതില്‍ ഞാന്‍ മാത്രമാണ് പരാതി നല്‍കിയത് ഞാന്‍ തലപോയാലും ഇതില്‍ ഉറച്ചു നില്‍ക്കും. മുഴുവന്‍ പ്രാദേശിക ചാനലുകളെയും പത്രങ്ങളെയും ക്ഷണിച്ച് വാര്‍ത്താസമ്മേളനം വിളിക്കും. നീതി ലഭിക്കുന്നതു വരെ ഞാനും ഭാര്യയും കമ്മീഷണര്‍ ഓഫീസിന്റെ മുന്നില്‍ നിരാഹാരമിരിക്കും. കമ്മീഷണര്‍ക്കു പുറമെ ആധാരത്തിന്റ കോപ്പി ഉള്‍പ്പെടെയുള്ള രേഖകള്‍ വെച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. ജ്യോതീന്ദ്രന്‍ ഉറച്ച ശബ്ദത്തില്‍തന്നെ പറഞ്ഞു നിര്‍ത്തി
No comments:
Post a Comment