ദില്ലി: പുതിയ എന്‍ഡിഎ സര്‍ക്കാറിന്റെ ആദ്യ ബജറ്റാണ് ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്നത്. ധനമന്ത്രിയെന്ന നിലയില്‍ അരുണ്‍ ജെയ്റ്റ്‌ലിക്കും ഇതു കന്നി നിയോഗം. നികുതി ഇളവുകളിലൂടെ സാധാരണക്കാരെ തൃപ്തിപ്പെടുത്തിയും നിക്ഷേപം ആകര്‍ഷിച്ചു വളര്‍ച്ച ത്വരിതപ്പെടുത്തിയും സാമ്പത്തിക രംഗത്തെ സന്തുലനാവസ്ഥയിലേക്കെത്തുക്കാനുള്ള ശ്രമങ്ങള്‍ക്കാകും ജെയ്റ്റ്‌ലി ആദ്യ ബജറ്റില്‍ മുന്‍ഗണന നല്‍കുക.
ഉയരുന്ന നാണ്യപ്പെരുപ്പം സമ്പദ്ഘടനയിലുണ്ടാക്കിയ ആഘാതം സാധാരണക്കാരന്റെ നടുവൊടിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പു കാലത്ത് എന്‍ഡിഎ മുന്നോട്ടുവച്ച പ്രധാന വാഗ്ദാനങ്ങളിലൊന്ന് വിലക്കയറ്റം പിടിച്ചു നിര്‍ത്തുകയും സാധാരണക്കാരന് ആശ്വസിക്കാവുന്ന നിലയിലേക്കു സാമ്പത്തിക രംഗത്തെ എത്തിക്കുമെന്നതുമാണ്. നികുതി ഘടനയില്‍ നേരിയ മാറ്റത്തിനു പുതിയ സര്‍ക്കാര്‍ ശ്രമം നടത്തിയേക്കുമെന്നു സൂചനയുണ്ട്. നികുതി സ്ലാബുകള്‍ ഉയര്‍ത്തിയേക്കും. ടാക്സ് എക്സെംപ്ഷന്‍ സ്ലാബ് ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതു സാധാരണക്കാരനുവേണ്ടി. പത്തു കോടിക്കു മേല്‍ വാര്‍ഷിക വരുമാനമുള്ളവരുടെ നികുതി ഉയര്‍ത്തുന്ന കാര്യവും ആലോചനയിലുണ്ട്.
വ്യവസായ രംഗത്തെ ആകര്‍ഷകമാക്കാന്‍ നികുതി ഇളവുകള്‍ ഈ ബജറ്റില്‍ പ്രതീക്ഷിക്കാം. വാഹനങ്ങള്‍ക്കും ഉപഭോക്തൃ ഉത്പന്നങ്ങള്‍ക്കുമുള്ള എക്സൈസ് തീരുവയിലെ ഇളവ് ഡിസംബര്‍ വരെ നീട്ടിയിരുന്നു. കറണ്ട് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം കൂട്ടിയതില്‍ ഇളവു നല്‍കാന്‍ ജെയ്റ്റ്‌ലി തയാറായേക്കുമെന്നും സൂചനയുണ്ട്.
കാലവര്‍ഷം പ്രതീക്ഷിച്ച രിതിയില്‍ ലഭിക്കാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ക്കുള്ള ഇളവുകളും ബജറ്റില്‍ പ്രതീക്ഷിക്കാം. ബിജെപിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന വിലസ്ഥിരതാ ഫണ്ട് പ്രഖ്യാപനം ഈ ബജറ്റിലുണ്ടാകും.
സിഗററ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിനു ശുപാര്‍ശ നല്‍കിയിരുന്നു. ഉപയോഗം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ള ഈ ശുപാര്‍ശയ്ക്കു ധനമന്ത്രാലയം അനുമതി നല്‍കിയേക്കു

No comments:
Post a Comment