Saturday, 12 July 2014

കൗതുകമുണര്‍ത്തി പുടിന്‍-കാസ്‌ട്രോ കൂടിക്കാഴ്ച്ച

ഹവാന: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ മുന്‍ ക്യൂബന്‍ പ്രസിഡന്‍റ് ഫിഡല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നലെ നടന്ന കൂടികാഴ്ച്ച ഒരു മണിക്കൂറോളം നീണ്ടു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ക്യൂബയില്‍ എത്തിയതായിരുന്നു പുടിന്‍. കൂടികാഴ്ച്ചയില്‍ ലോകസംഭവ വികാസങ്ങളും സാമ്പത്തിക സ്ഥിതിയും ഇരുവരും ചര്‍ച്ച ചെയ്തതാതി ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. കാസ്‌ട്രോ ആരോഗ്യവാനായിരിക്കുന്നുവെന്നും കൂടിക്കാഴ്ച ഊഷ്മളമായിരുന്നുവെന്നും പുടിന്‍ പിന്നീട് പറഞ്ഞു. 2006ലാണ് അനാരോഗ്യത്തെ തുടര്‍ന്ന് ഫിഡല്‍ കാസ്‌ട്രോ ക്യൂബന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്. അതിനുശേഷം കാസ്‌ട്രോ അധികം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറില്ല.

No comments:

Post a Comment