Saturday, 12 July 2014

അമ്മ മൂന്നു വയസുള്ള മകനെ കഴുത്തറത്ത് കൊന്നു

അജ്മീര്‍: മൂന്നു വയസുള്ള മകനെ അമ്മ കഴുത്തറുത്ത് കൊന്നു. രാജസ്ഥാനിലെ അജ്മീറിലാണ് ക്രൂര സംഭവംനടന്നത്. സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ അമ്മാവനാണ് കഴുത്തറുത്ത നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചോര വാര്‍ന്നൊലിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ എല്ലാ ബന്ധുക്കളേയും ചോദ്യം ചെയ്തു. പിന്നീട് കുട്ടിയുടെ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു.

No comments:

Post a Comment