മുംബൈ: ചുരുട്ടിവെക്കാവുന്ന ടെലിവിഷന്‍ സെറ്റുമായി എല്‍ ജി. 18 ഇഞ്ച് വലിപ്പമുള്ള ഒ ഇ എല്‍ ഇ ഡി ഡിസ്‌പ്ലേക്ക് രൂപം നല്‍കിയതായി എല്‍ ജി അറിയിച്ചു. 2017 ഓടെ 60 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുകള്‍ നിര്‍മ്മിക്കാനാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
ഹൈഡെഫനിഷന്‍ ക്ലാസില്‍ പെട്ട ഡിസ്‌പ്ലേയാണ് ചുരുട്ടിയെടുക്കാവുന്ന ഒ ഇ എല്‍ ഇ ഡി ഡിസ്‌പ്ലേ നല്‍കുന്നതെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. റോള്‍ അപ് ടിവിക്ക് പുറകെ സുതാര്യ ഒ ഇ എല്‍ ഇ ഡി ഡിസ്‌പ്ലേയും എല്‍ ജി വികസിപ്പിച്ചിട്ടുണ്ട്. സുതാര്യ എല്‍ സി ഡി ഡിസ്‌പ്ലേകള്‍ക്ക് പകരം ഉപയോഗിക്കാന്‍ പറ്റുന്നതാണിത്.
No comments:
Post a Comment