Wednesday, 9 July 2014

ബ്രസീലിന്റെ തോല്‍വി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സാവോപോളൊ: ലോകകപ്പ് സെമി ഫൈനലില്‍ ആതിഥേയരായ ബ്രസീല്‍ ജര്‍മനിയോട് ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞത് സൈബര്‍ ലോകവും ഏറ്റെടുത്തു. സ്കൊളാരി മുഖംമൂടി അഴിക്കുമ്പോള്‍ മുന്‍ മാഞ്ചസ്റ്റര്‍ പരിശീലകന്‍ ‍ഡേവി‍ഡ് മോയസാവുന്നതുമുതല്‍ ചിരിക്കും ചിന്തക്കും വകനല്‍കുന്ന ഒരുപിടി ക്രിയാത്മക ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞത്.

റിയോവിലെ യേശുദേവന്റെ പ്രതിമ തോല്‍വിയില്‍ മുഖംപൊത്തി നില്‍ക്കുന്നതും യേശുവിന്റെ പ്രതിമയ്ക്കു പകരം ജര്‍മന്‍ ചാന്‍സലര്‍ എ‍യ്ഞ്ചല മെര്‍ക്കല്‍ വിജയാവേശത്തില്‍ നില്‍ക്കുന്നതുമെല്ലാം ചിരിക്കു വകനല്‍കുന്നതായി. 

No comments:

Post a Comment