തൊടുപുഴ: മറയൂരിനു സമീപം ലക്കം വെള്ളച്ചാട്ടത്തിന് സമീപം കെ.എസ്.ആര്‍..ടി.സി.ബസിനുളളില്‍ യാത്രക്കാരനെ വെട്ടിക്കൊന്നു. ബൈക്കിലെത്തിയ അക്രമി ബസ് തടഞ്ഞു നിറുത്തിയ ശേഷം ഉളളില്‍ കയറി വാക്കത്തി കൊണ്ടു വെട്ടി കൊല്ലുകയായിരുന്നു. മാട്ടുപ്പെട്ടി ഇന്‍ഡോ സ്വിസ് പ്രോജക്ടിലെ ഡ്രൈവര്‍ സുബ്രഹ്മണ്യനാണ് കൊല്ലപ്പെട്ടത്. കൊലയാളി മറയൂര്‍ മാച്ചി വയല്‍ സ്വദേശി വടിവേലുവിനെ പിന്നീട് പോലീസ് പിടികൂടി.
രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം. പത്തു മണിക്ക് ഉടുമലപ്പെട്ടയില്‍ നിന്ന് മൂന്നാറിലേക്കു പുറപ്പെട്ട ബസ് പതിനൊന്നരയോടെയാണ് മറയൂരിലെത്തിയത്. ഇവിടുന്നു മൂന്നാറിലേക്കുളള യാത്രക്കിടെ ലക്കം വെളളച്ചാട്ടത്തിനു സമീപമെത്തിയപ്പോള്‍ ബസിനെ മറികടന്ന അക്രമി ബൈക്ക് റോഡില്‍ കുറുകെയിട്ട് ബസ് തടയുകയായിരുന്നു. ബസ് നിര്‍ത്തിയപ്പോള്‍ വാക്കത്തിയുമായി അകത്തു കയറിയ അക്രമി മുന്നിലെ സീറ്റിലിരുന്ന് ഉറങ്ങിയിരുന്ന സുബ്രഹ്മണ്യനെ വെട്ടി. മുറിവേറ്റ സുബ്രഹ്മണ്യനെ വലിച്ചിഴച്ചു റോഡിലേക്കിട്ടും വെട്ടി. സുബ്രഹ്മണ്യന്‍ റോഡില്‍ കിടന്ന് ചോര വാര്‍ന്ന് മരിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം വടിവേലു ബൈക്കില്‍ രക്ഷപ്പെട്ടു.
സംഭവം നടക്കുമ്പോള്‍ ബസ്സിലുണ്ടായിരുന്ന മുപ്പതോളം യാത്രക്കാര്‍ക്ക് സ്തബ്ധരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുളളു. കണ്ടക്ടര്‍ അറിയിച്ചതനുസരിച്ചത്തിയ മറയൂര്‍ പോലീസ് മേല് നടപടികള്‍ സ്വീകരിച്ചു. യാത്രക്കാര്‍ നല്‍കിയ സൂചനകളെ തുടര്‍ന്ന് പോലീസ് പളളനാട്ടെ വീട്ടിനു സമീപം വച്ചാണ് വടിവേലുവിനെ പിടികൂടിയത്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടിവേലുവും ഭാര്യയും ഉടുമ്പഞ്ചോലയില്‍ നിന്ന് ഇതേ ബസ്സില്‍ യാത്ര ചെയ്തിരുന്നതായാണ് വിവരം. മറയൂരില്‍ ഇറങ്ങി ഭാര്യയെ വീട്ടിലാക്കിയ ശേഷം ബൈക്കുമെടുത്ത് ബസിനെ പിന്തുടര്‍ന്നായിരുന്നു അക്രമം. എന്നാല്‍ ഇതിനുളള കാരണം അറിവായിട്ടില്ല.

No comments:
Post a Comment