Saturday, 12 July 2014

ജപ്പാനില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ് നല്‍കി

ടോക്യോ: ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിനു സമീപം ഭൂചലനം. റിക്ടര്‍ സകെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ജപ്പാന്റെ വടക്കന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇന്നു പുലര്‍ച്ചെയാണ് ഫുക്കുഷിമ തീരത്ത് സമുദ്രോപരിതലത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അടിയില്‍ ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി അറിയിച്ചു. ആണവ നിലയത്തിന് കേടുപാടുകള്‍ സംഭവച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. 2011ലെ ഫുക്കുഷിമ തീരത്തെ സുനാമിയില്‍ ആണവ നിലയം തകര്‍ന്ന് 19,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

No comments:

Post a Comment