Tuesday, 8 July 2014

കേരളത്തെ കൈവിടുന്ന കേന്ദ്രം.........ഞങ്ങളും ഇന്ത്യകാർ ആണേ

ദില്ലി: കേരളത്തിന് കടുത്ത നിരാശമാത്രം സമ്മാനിച്ച് മോദി സര്‍ക്കാരിന്റെ ആദയ റെയില്‍ ബജറ്റ്. റെയില്‍ മന്ത്രി സദാനന്ദ ഗൗഡ അവതരിപ്പിച്ച കന്നി ബജറ്റില്‍ വിദേശനിക്ഷേപത്തിനാണ് ഊന്നല്‍.10 അതിവേഗ തീവണ്ടികളും ഒരു ബുള്ളറ്റ് ട്രെയിനുമടക്കം 58 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത്  ബൈന്ദൂര്‍-കാസര്‍കോഡ് പാസഞ്ചര്‍ ട്രെയിന്‍ മാത്രം. പുതുതായി പ്രഖ്യാപിച്ച പ്രീമിയം, ജന്‍സാധാരണ്‍ എക്പ്രസുകളൊന്നുപോലും കേരളത്തിനില്ല. അഞ്ച് ജന്‍സാധാരണ്‍, അഞ്ച് പ്രമീയം, 27 എക്‌സ്പ്രസ് ട്രെയിനുകളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് പാണത്തൂര്‍ പാതയ്ക്കായി സര്‍വേ നടത്തുമെന്നതാണ് കേരളത്തിന് ആശ്വാസകരമാവുന്ന മറ്റൊരു പ്രഖ്യാപനം. ആകെ 18 പുതിയ പാതകളുടെ സര്‍വെ നടത്തുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.

മുംബൈ-അഹമ്മദബാദ് റൂട്ടില്‍ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുമെന്ന് സദാനന്ദഗൗഡ പ്രഥമ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഡല്‍ഹി-ആഗ്ര, ഡല്‍ഹി-ചണ്ഡിഗഢ്, ഡല്‍ഹി-കാണ്‍പൂര്‍, കാണ്‍പൂര്‍-നാഗ്പൂര്‍, ഗോവ-മുംബൈ, മൈസൂര്‍-ബാംഗ്ലൂര്‍-ചെന്നൈ, ചെന്നൈ-ഹൈദരബാദ്, മുംബൈ-അഹമ്മദബാദ്, നാഗ്പൂര്‍-സെക്കന്തരബാദ് എന്നീ പാതകളിലാണ് അതിവേഗ ട്രെയിന്‍ പ്രഖ്യാപിച്ചത്. ഇതിനായി 100 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. 

റെയില്‍വയുടെ വരുമാനത്തില്‍ നിലവില്‍ ഒരു രൂപയില്‍ 94 പൈസയും ചിലവ് വേണ്ടിവരുന്നസ്ഥിതിയാണുള്ളതെന്ന് സദാനന്ദഗൗഡ പറഞ്ഞു. ഒരു രൂപയില്‍ ആറ് പൈസ മാത്രം മിച്ചം കിട്ടി ഇങ്ങനെ മുന്നോട്ട് പോകാനാകില്ല. നിരക്ക് വര്‍ധനയിലൂടെയും പ്രശ്‌നം പരിഹരിക്കപ്പെടില്ല. അതിനാല്‍ പൊതുസ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും. റെയില്‍വയുടെ നടത്തിപ്പില്‍ ഒഴികെ എല്ലാ മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവരും. ഇതിന് മന്ത്രിസഭയുടെ അനുമതി തേടും. ഹൈസ്പീഡ് ട്രെയിനിനായി പൊതു-സ്വകാര്യ നിക്ഷേപം പരിഗണിക്കും. 

വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക് 400 വനിതാ പോലീസുകാരെ നിയമിക്കും, പ്രധാന സ്റ്റേഷനുകളുടെ ശുചീകരണ ജോലികള്‍ക്ക് പുറംകരാര്‍ നല്‍കും, .ആളില്ലാ ലെവല്‍ക്രോസുകള്‍ ഒഴിവാക്കും, പാര്‍ക്കിങ്ങും പ്ലൂറ്റ്‌ഫോം ടിക്കറ്റുകളും ഓണ്‍ലൈനായി നല്‍കും, മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ച് വജ്ര ചതുഷ്‌കോണ പദ്ധതി നടപ്പാക്കും, ട്രെയിനുകളുടെ വേഗം 160 കിലോമീറ്ററില്‍ നിന്ന് 200 കിലോമീറ്ററായി ഉയര്‍ത്തും,അഞ്ച് വര്‍ഷത്തിനുള്ളില്‍ റെയില്‍വെഓഫീസുകള്‍ കടലാസ് രഹിതമാക്കും, തിരഞ്ഞെടുത്ത ട്രെയിനുകളില്‍ വൈ ഫൈ സംവിധാനം, സ്വകാര്യ പങ്കാളിത്തത്തോടെ 10 സ്റ്റേഷനുകള്‍ രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തും എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍. .

No comments:

Post a Comment